റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അന്വേഷണം വേണമെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തിയത് അന്വേഷിക്കണം. സുപ്രധാന രേഖകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന് പറയുന്നതിന്റെ അര്‍ഥം രേഖകളിലുള്ളത് ശരിയായിരുന്നു എന്നാണ്. നിരപരാധിയാണെങ്കില്‍ മോദി എന്ത് കൊണ്ട് അന്വേഷണത്തിന് തയ്യാറാകുന്നില്ലെന്നും രാഹുൽ ചോദിച്ചു . എല്ലാം അപ്രത്യക്ഷമാക്കുന്നതാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും രാഹുല്‍ പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *