ആരോഗ്യകാർഡ് നിർബന്ധമാക്കരുത്- ടി. നസിറുദ്ദീൻ

കോഴിക്കോട്: തൊഴിലാളികൾക്ക് ആരോഗ്യകാർഡ് നിർബന്ധമാക്കിയ കോർപ്പറേഷൻ നടപടി പിൻവലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ. കോർപ്പറേഷനുമുമ്പിൽ വ്യാപാരികൾനടത്തിയ പ്രതിഷേധത്തിനെ തുടർന്നുള്ള പ്രതികാരനടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രവർത്തകസമിതി യോഗത്തിൽ കെ. സേതുമാധവൻ, എ.വി.എം. കബീർ, എം. ഷാഹുൽഹമീദ്, അഷ്‌റഫ് മൂത്തേടത്ത്, കെ.പി. കുഞ്ഞബ്ദുള്ള, എം. അബ്ദുൾസലാം, ഏറത്ത് ഇക്ബാൽ, സി.ജെ. ടെന്നിസൺ, കെ.പി. അബ്ദുൾറസാക്ക് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *