വണ്ടിയിടിച്ച് മുങ്ങാന്‍ ശ്രമിച്ച കാറുടമയെ സാഹസികമായി തടഞ്ഞ് ടാക്‌സി ഡ്രൈവര്‍: ബോണറ്റില്‍ തൂങ്ങി കിടന്നത് 2 കിലോ മീറ്റര്‍

ലക്‌നൗ: വണ്ടിയിടിച്ച് മുങ്ങാന്‍ ശ്രമിച്ച കാറുടമയെ സാഹസികമായി തടഞ്ഞ് ടാക്‌സി ഡ്രൈവര്‍ ബിര്‍ബഹാന്‍ സിങ് പാല്‍. ടാക്‌സിയുടെ പിന്നില്‍ ഇടിച്ച ശേഷം നിറുത്താതെ കാര്‍ മുന്നോട്ടെടുക്കാന്‍ ശ്രമിക്കവേ ബിര്‍ബഹാന്‍ സിങ് കാറിന്റെ ബോണറ്റില്‍ പിടിച്ച് തൂങ്ങുകയായിരുന്നു. കാറുടമ ബിര്‍ബഹാന്‍ സിങുമായി 2 കിലോമീറ്ററാണ് ഗാസിയാബാദ് നഗര വീഥിയിലൂടെ പാഞ്ഞത്.

ടാക്‌സിയുടെ പിന്നില്‍ കാര്‍ ഇടിച്ചപ്പോഴുണ്ടായ കേടുപാടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ടാക്‌സി ഡ്രൈവര്‍ ബിര്‍ബഹാന്‍ സിങ് അവശ്യപ്പെട്ടപ്പോള്‍ കൂട്ടാക്കാതെ കാറുടമ കാര്‍ മുന്നോട്ടെടുക്കുകയായിരുന്നു. വെള്ളനിറമുള്ള നീങ്ങുന്ന കാറിന്റെ ബോണറ്റില്‍ ബിര്‍ബഹാന്‍ സിങ് പിടിച്ച് തൂങ്ങിക്കിടക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ബിര്‍ബഹാന്‍ സിങുമായി 2 കിലോമീറ്ററാണ് കാര്‍ നിറുത്താതെ ഓടിച്ചത്. ഇതില്‍ പരിക്കേറ്റ ബിര്‍ബഹാന്‍ സിങിന് പ്രാഥമിക ചികിത്സനല്‍കി. പോലീസ് കാറുടമയ്‌ക്കെതിരെ 307ാം വകുപ്പ് പ്രകാരം കേസെടുത്തു

Leave a Reply

Your email address will not be published. Required fields are marked *