വല്ലച്ചിറ ചാത്തക്കുടം പുല്ലാനി പാടത്ത് അലങ്കാരപ്രാവുകളെ കൊന്നുതള്ളിയ നിലയിൽ കണ്ടെത്തി. 32 പ്രാവുകളെയാണ് ചത്തനിലയിൽ കണ്ടെത്തിയത്. 20 എണ്ണത്തിനെ ജീവനോടെ കിട്ടി, കുറെയധികം കാണാതെയായി, മടവാക്കര കുണ്ടൻ വീട്ടിൽ ഷർണൻ(39) എന്നയാളുടേതാണ് പ്രാവുകൾ,വെള്ളിയാഴ്ച രാവിലെയാണ് ഇവയെ ചാക്കിൽ കണ്ടെത്തിയത്. ആയിരം മുതൽ പതിനായിരംവരെ രൂപ വിലയുള്ള മാക്ബി പൗട്ടർ, സിറാസ്, വൈറ്റ് ഫാന്റൽ, വൈറ്റ്ഫിൽ, ഹോമർ, മുദീന, ഷീൽഡ് കോപ്പർ, തുടങ്ങിയ ഇനം പ്രാവുകളാണ് ഇവ.80 ഓളം പ്രാവുകളെ കാണാനില്ലെന്നും ഇവയെ കൊന്നത് ജേഷ്ഠൻ ആണെന്നും കാണിച്ച് ഇദ്ദേഹം പുതുക്കാട് പോലീസിൽ പരാതി നൽകി.അലങ്കാരപ്രാവുകളുടെ മേളയിൽ നിരവധി സമ്മാനം നേടിയ ആളാണ് ഷർണൻ.

കൂടുതൽ വാർത്തകൾക്കു പേജ് ലൈക്ക് ചെയ്യുക https://www.facebook.com/eveningkerala/

Leave a Reply

Your email address will not be published. Required fields are marked *