വളരെ അനുഗ്രഹിക്കപ്പെട്ട നിമിഷങ്ങൾ”  ജഗതിയോടൊപ്പം അഭിനയിച്ച നിമിഷങ്ങളെ പറ്റി നടി സായ ഡേവിഡ്

ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന പ്രണവ് മോഹൻലാൽ- അരുൺ ഗോപി ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നായികയാണ് സായ ഡേവിഡ്. ചിത്രം വലിയ ഒരു വിജയം ആയില്ലെങ്കിലും അതിലെ സായയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ തന്റെ രണ്ടാമത്തെ ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഈ യുവ നടി. കബീറിന്റെ ദിവസങ്ങൾ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലൂടെ മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ സിനിമയിലേക്ക് തിരിച്ചു വരവ് നടത്തുകയാണ്‌ എന്ന പ്രത്യേകതയും ഉണ്ട്. ഇപ്പോൾ  ആ ചിത്രത്തിന്റെ സെറ്റിൽ നിന്ന് ജഗതിക്ക് ഒപ്പമുള്ള ഫോട്ടോ പങ്കു വെച്ചിരിക്കുകയാണ് സായ ഡേവിഡ്.ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളുടെ ഒപ്പം അഭിനയിക്കാൻ സാധിച്ചു എന്ന് അഭിമാനത്തോടെ തന്നെ ഇനി പറയാം എന്നും, ജഗതി ചേട്ടനൊപ്പം അഭിനയിച്ചപ്പോൾ ഒരു സ്വപ്നം തന്നെയാണ് സഫലമായതു എന്നും സായ പറയുന്നു.ജഗതി ചേട്ടൻ നമ്മളെ ചിരിപ്പിച്ച പോലെ മറ്റാരും ചിരിപ്പിച്ചിട്ടില്ല എന്നും അദ്ദേഹത്തിന് പകരം വെക്കാൻ മറ്റൊരാൾ ഇല്ല എന്നും സായ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു. വളരെ അനുഗ്രഹിക്കപ്പെട്ട നിമിഷങ്ങൾ ആയി ജഗതി ചേട്ടനൊപ്പം അഭിനയിച്ച നിമിഷങ്ങളെ കാണുന്നു എന്നും സായ പറയുന്നു.

കൂടുതൽ വാർത്തകൾക്കു പേജ് ലൈക്ക് ചെയ്യുക https://www.facebook.com/eveningkerala/

Leave a Reply

Your email address will not be published. Required fields are marked *