ശബരിമല നട തുറക്കാന്‍ ഇനി രണ്ടുനാള്‍ കൂടി; യുവതികൾ എത്തിയാൽ തടയുമെന്ന് പ്രഖ്യാപിച്ച്‌ കര്‍മസമിതി

ശബരിമല നട തുറക്കാന്‍ ഇനി രണ്ടുനാള്‍ കൂടി ശേഷിക്കെ യുവതികൾ എത്തിയാൽ തടയുമെന്ന് പ്രഖ്യാപിച്ച്‌ കര്‍മസമിതി,യുവതികള്‍ എത്തില്ലെന്നാണ് പൊലീസിന്റെ കണക്കുകൂട്ടലെങ്കിലും, പരിശോധനയുടെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് ശബരിമല കര്‍മസമിതിയുടെ തീരുമാനം. മണ്ഡല-മകരവിളക്കുകാലത്തെ പോലെ തന്നെ പമ്പ മുതല്‍ സന്നിധാനം വരെയുള്ള ഭാഗത്ത് നിരീക്ഷണം നടത്തുമെന്ന കര്‍മ്മസമിതി പറയുന്നു. യുവതികളെ സന്നിധാനത്തെത്തിക്കുമെന്ന് ചില ആക്ടിവിസ്റ്റുകളും മാവോവാദി ഗ്രൂപ്പുകളും സോഷ്യല്‍ മീഡിയയില്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജാഗ്രത വേണമെന്നാണ് കര്‍മസമിതി കരുതുന്നത്.  കൂടുതൽ വാർത്തകൾക്കു പേജ് ലൈക്ക് ചെയ്യുക https://www.facebook.com/eveningkerala/

Leave a Reply

Your email address will not be published. Required fields are marked *