സാലറി ചലഞ്ചിനോട് വിമുഖത കാണിച്ച കോളേജ് അധ്യാപകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോളേജ് അധ്യാപകര്‍ വരുമാനം ‌വര്‍ധിപ്പിക്കേണ്ട കാര്യം മാത്രം ആലോചിച്ചാല്‍ പോരെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ എയ്ഡഡ് കോളേജുകളിലെ അധ്യാപകരില്‍ എണ്‍പത് ശതമാനവും സാലറി ചാലഞ്ചിനോട് സഹകരിച്ചിരുന്നില്ല.ഇടത് ആഭിമുഖ്യമുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ സംഘടനയായ എ.കെ.പി.സി.ടി.എയുടെ കോഴിക്കോട്ടെ സംസ്ഥാന സമ്മേളനത്തില്‍ ഉദ്ഘാടകനായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി‍.

Leave a Reply

Your email address will not be published. Required fields are marked *