ആര്‍.എം.പി നാലിടത്ത് മത്സരിക്കും; വടകരയില്‍ കെ.കെ രമ

കെ.കെ രമയെ വടകര ലോക്സഭാ മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ ആര്‍.എം.പിയില്‍ ധാരണ. വടകര ഉള്‍പ്പെടെ നാല് മണ്ഡലങ്ങളിലാണ് ആര്‍.എം.പി മത്സരിക്കുക. രണ്ട് ദിവസത്തിനകം അന്തിമ തീരുമാനമുണ്ടാകും. ജനാധിപത്യ പാര്‍ട്ടികള്‍ പിന്തുണ വാഗ്ദാനം ചെയ്താല്‍ സ്വീകരിക്കുമെന്ന് ആര്‍.എം.പി നേതാക്കള്‍ വ്യക്തമാക്കി.

വടകരക്ക് പുറമെ കോഴിക്കോട്, ആലത്തൂര്‍, തൃശൂര്‍ മണ്ഡലങ്ങളിലാണ് ആര്‍.എം.പി മത്സരിക്കുക. അതേസമയം ആര്‍.എം.പിക്ക് സ്വീകാര്യനായ പൊതുസ്ഥാനാര്‍ഥി വന്നാല്‍ ആര്‍.എം.പി മത്സരരംഗത്ത് നിന്ന് പിന്മാറുമെന്നും ആര്‍.എം.പി നേതാവ് വേണു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *