തെരഞ്ഞെടുപ്പ് പലഘട്ടങ്ങളായി നടക്കുന്നതിനാല്‍ നല്ല പ്രചരണം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. എന്‍.ഡി.എ വിരുദ്ധ പാര്‍ട്ടികള്‍ക്ക് മേല്‍ക്കൈ ഉള്ള ചില സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലായത് വഴി ഇവിടെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ബി.ജെ.പിക്ക് കഴിയും. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന ഉത്തര്‍പ്രദേശിലെ വാരാണാസിയില്‍ അവസാനഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

കോണ്‍ഗ്രസ് ആംആദ്മി പാര്‍ട്ടികളുടെ സഖ്യസാധ്യത അവസാനിച്ചിട്ടില്ലാത്ത ഡല്‍ഹിയിലും പഞ്ചാബിലും അവസാനഘട്ടമായ ഏഴാം ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിനിധീകരിക്കുന്ന വരാണാസിയിലും അവസാനഘട്ടമാണ് തെരഞ്ഞെടുപ്പ് നടക്കുക. രാജ്യത്ത് ഉടനീളം പ്രചരണം നടത്തേണ്ട മോദിക്ക് സ്വന്തം മണ്ഡലത്തിലെ റാലികള്‍ക്കും പ്രസംഗങ്ങള്‍ക്കുമുള്ള അവസരം ഇത് മൂലം ലഭിക്കും. ഈ മേല്‍ക്കൈയെ മറികടക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ക്ക് എത്രത്തോളം കഴിയുമെന്നതിലാകും ജയപരാജയങ്ങള്‍ തീരുമാനിക്കപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *