ശബരിമല യുവതി പ്രവേശനം തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന നിര്‍ദേശത്തിനെതിരെ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം അന്യായവും പരിഹാസ്യവും ആണ്. കമ്മീഷന് ഇക്കാര്യത്തില്‍ അധികാരമുണ്ടോയെന്ന് പരിശോധിക്കും. ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കെ. സുധാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.ശബരിമല വനിതാ പ്രവേശനം സംബന്ധിച്ച കോടതി വിധി വളച്ചൊടിക്കുന്നതും ദൈവത്തെയും മതത്തെയും പ്രചാരണ ആയുധമാക്കുന്നതും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇന്ന് പറഞ്ഞത്.
2019-03-11
