കോട്ടയം സീറ്റില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോറ്റാല്‍ ഉത്തരവാദിത്തമില്ലെന്ന് പി.ജെ ജോസഫ്

കോട്ടയം സീറ്റില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോറ്റാല്‍ ഉത്തരവാദിത്തമില്ലെന്ന് പി.ജെ ജോസഫ്. സീറ്റ് തര്‍ക്കത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന പി.ജെ ജോസഫുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തുകയാണ്. ഉമ്മന്‍ചാണ്ടിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി ജോസഫ് ചര്‍ച്ച നടത്തി. സീറ്റിന്റെ കാര്യത്തില്‍ പാര്‍ട്ടിയിലുണ്ടായ ധാരണ കെ.എം മാണി അട്ടിമറിച്ചുവെന്നും മാണിയുമായി സഹകരിക്കാനാവില്ലെന്നും പി.ജെ ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. യു.ഡി.എഫില്‍ തുടരാനുള്ള സാഹചര്യം നേതൃത്വം ഇടപെട്ട് ഉണ്ടാക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു. യു.ഡി.എഫ് നേതാക്കള്‍ തീരുമാനം അറിയിക്കുമെന്ന് ഉമ്മന്‍ചാണ്ടിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ജോസഫ് പറഞ്ഞു. ഇതിന് ശേഷം രമേശ് ചെന്നിത്തലയുമായും ജോസഫ് ചര്‍ച്ച നടത്തി.

Leave a Reply

Your email address will not be published. Required fields are marked *