തിരുപ്പറകുൺട്രം ദീപത്തൂണിൽ നാളെ ദീപം തെളിയിക്കണം: ഉത്തരവിട്ട് സുപ്രീംകോടതി; സുരക്ഷക്ക് കേന്ദ്ര സേന , വിജയ് സർക്കാരിന് കനത്ത പ്രഹരം

തമിഴ്നാട് തിരുപ്പരൻകുണ്ഡ്രം കാ‌ർത്തിക ദീപം തെളിയിക്കൽ വിവാദത്തിൽ കർശന നിർദേശവുമായി സുപ്രീം കോടതി. ഉച്ചിപിള്ളയാർ ക്ഷേത്ര മണ്ഡപത്തിൽ തെളിയിച്ച ദീപം ഉപയോഗിച്ച് നാളെ തിരുപ്പരൻകുണ്ഡ്രം ദീപത്തൂണിൽ കാർത്തിക വിളക്ക് തെളിയിക്കണമെന്നാണ് ഉത്തരവ്. തങ്ങളുടെ ഉത്തരവ് അനുസരിക്കപ്പെടേണ്ടതാണെന്ന് വ്യക്തമാക്കിയ കോടതി അരുൾമിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ട്രസ്റ്റി ബോർഡിനെ സസ്പെൻഡ് ചെയ്തു.

ഉത്തരവുകൾ നടപ്പിലാക്കുന്നതിൽ തമിഴ്‌നാട് പൊലീസ് പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി അരുൾമിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെയും തിരുപ്പരൻകുണ്ഡ്രം മലയുടെയും സുരക്ഷാ ചുമതല സുപ്രീം കോടതി സി.ആർ.പി.എഫിന് കൈമാറി. ഉത്തരവ് സംസ്ഥാനത്തിനും ഉദ്യോഗസ്ഥർക്കും എല്ലാ മതസ്ഥാപനങ്ങൾക്കും ഒരുപോലെ ബാധകമാണെന്നും ഉത്തരവുകൾ പാലിക്കപ്പെടാത്ത സാഹചര്യത്തിൽ നിസംഗരായി നോക്കിനിൽക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ദീപം തെളിയിക്കൽ വിവാദത്തിൽ കോടതിയലക്ഷ്യ ഹർജികളും മറ്റ് അപേക്ഷകളും പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

ഉത്തരവ് നടപ്പാക്കാത്തത് പ്രഥമദൃഷ്ട്യാ കോടതി ഉത്തരവിനോടുള്ള ലജ്ജാകരവും മനഃപൂർവവുമായ അനുസരണക്കേടാമെന്ന് ബെഞ്ച് വിമർശിച്ചു. ഹൈക്കോടതിക്ക് മുമ്പാകെ നൽകിയ ഉറപ്പിന്റെ നഗ്നമായ അവഗണനയാണിത്. രണ്ട് ഭരണഘടനാ കോടതികളുടെയും അധികാരത്തോടുള്ള മനഃപൂർവ്വമായ അവഹേളനമാണെന്നും സുപ്രീം കോടതി വിമർശിച്ചു.

Also Read | ദീപം തെളിച്ചത് കാലങ്ങളായി പിന്തുടരുന്ന ആചാരങ്ങൾ അനുസരിച്ച്; വിശദീകരണവുമായി തിരുപ്പറകുൺറം ക്ഷേത്രം അധികൃതർ

chemmannur advt in evening kerala news
bmh300x300
myinfo
watsap advt
Advertisement

തമിഴ്‌നാട്ടിലെ ഉന്നത ഉദ്യോഗസ്ഥർ രാഷ്ട്രീയ മേലാളന്മാരുടെ ആജ്ഞയ്ക്കനുസരിച്ചാണ് പ്രവർത്തിച്ചതെന്ന് കോടതി വാദത്തിനിടെ പറഞ്ഞു. ഉത്തരവ് പാലിക്കുന്നില്ലെങ്കിൽ നിശബ്ദരായി ഇരിക്കാനാവില്ല. ഭരണഘടനാപരമായ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും കോടതി പറഞ്ഞു. ദീപം തെളിയിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് മധുര ജില്ലാ കലക്ടറും സർക്കാരും മനഃപൂർവം ലംഘിച്ചതായുള്ള ഹർജികളാണ് കോടതി പരിഗണിച്ചത്.

തമിഴ്‌നാട് ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. കൂടാതെ, ഉദ്യോഗസ്ഥർ തമ്മിൽ കൈമാറിയ ഇമെയിലുകൾ, ഫോൺ കോളുകൾ, സന്ദേശങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുത്തി സത്യവാങ്മൂലം സമർപ്പിക്കാനും സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

Advertisement

 

Also Read | പാകിസ്ഥാൻ പരിപാടികൾ ഇന്ത്യയിൽ വേണ്ട; നെറ്റ്ഫ്ലിക്‌സിനോട് കേന്ദ്രസർക്കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *