ജോസഫ് ഗ്രൂപ്പ് പുനരുജ്ജീപ്പിക്കേണ്ടി വന്നാല്‍ പിന്തുണ നല്‍കണമെന്ന് പി.ജെ ജോസഫ് കോണ്‍ഗ്രസ് നേതാക്കളോട്   ആവശ്യപ്പെട്ടു

കേരള കോണ്‍ഗ്രസ് വിട്ട് മുന്നണിയില്‍ തുടരുമെന്ന സൂചന നല്‍കി പി.ജെ ജോസഫ്. ജോസഫ് ഗ്രൂപ്പ് പുനരുജ്ജീപ്പിക്കേണ്ടി വന്നാല്‍ പിന്തുണ നല്‍കണമെന്ന് പി.ജെ ജോസഫ് കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. അങ്ങനെ വന്നാല്‍ ഉണ്ടാകുന്ന കൂറുമാറ്റ കുരുക്ക് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് കെ.എം മാണിയില്‍ സമ്മര്‍ദം ചെലുത്തണമെന്ന് പി.ജെ. ജോസഫ് ആവശ്യപ്പെട്ടു.

മാണി എല്‍.ഡി.എഫിലേക്ക് പോകുന്നത് ‍ തടഞ്ഞതിലുള്ള പ്രതിഷേധ നടപടിയായാണ് കോട്ടയം സീറ്റ് നിഷേധിച്ചതെന്ന് ജോസഫ് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. കോട്ടയം സീറ്റില്‍ ഉമ്മന്‍ചാണ്ടി മത്സരിച്ച് ഇടുക്കി സീറ്റ് അനുവദിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *