മൂന്നാം സീറ്റിന്റെ കാര്യത്തില്‍ മുസ്ലിം ലീഗില്‍ വീണ്ടും ചര്‍ച്ച. പി.ജെ ജോസഫിന് സീറ്റ് നല്‍കുകയാണങ്കില്‍ വടകര സീറ്റ് കൂടി വാങ്ങിയെടുക്കണമെന്ന് യൂത്ത് ലീഗ് നേതാക്കള്‍ പാര്‍ട്ടി അധ്യക്ഷന്‍ ഹൈദരലി തങ്ങളെ ആവശ്യപ്പെട്ടു. പി.ജെ ജോസഫ് – കോണ്‍ഗ്രസ് ചര്‍ച്ചകളുടെ ഗതിയനുസരിച്ച് മൂന്നാം സീറ്റാവശ്യം യു.ഡി.എഫില്‍ വീണ്ടും ഉയര്‍ത്താനാണ് നേതൃതലത്തിലുണ്ടായിരിക്കുന്ന ധാരണ.

പി.ജെ ജോസഫിന് ഇടുക്കി സീറ്റ് നല്‍കി കേരളാ കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന സൂചനകള്‍ക്കിടെയാണ് മൂന്നാം സീറ്റെന്ന ആവശ്യം ലീഗില്‍ വീണ്ടും ഉയര്‍ന്നത്.വടകര സീറ്റ് നേടിയെടുക്കണമെന്ന ആവശ്യം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ യൂത്ത് ലീഗ് നേത്യത്വം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *