കേരളത്തിലെത്തിയ പി ഡി പി നേതാവ് അബ്ദുനാസര്‍ മഅ്ദനിയെ പള്ളിയില്‍ കയറുന്നതില്‍ നിന്ന് പൊലീസ് തടഞ്ഞു. സാങ്കേതിക പ്രശ്‌നം ഉന്നയിച്ചാണ് ജുമുഅ നമസ്‌കരിക്കുന്നതില്‍ നിന്ന് അദേഹത്തെ പൊലീസ് തടഞ്ഞത്. തുടര്‍ന്ന് മദനിയോടൊപ്പമെത്തിയവര്‍ പ്രതിഷേധിച്ചതോടെ ചര്‍ച്ചക്കൊടുവില്‍ അദ്ദേഹത്തെ പ്രാര്‍ഥനക്ക് അനുവദിക്കുകയായിരുന്നു.ബംഗളൂരുവില്‍ നിന്ന് കൊല്ലത്തെ വസതിയിലേക്കുള്ള യാത്രക്കിടെയാണ് പാലക്കാട് കഞ്ചിക്കോടിന് സമീപത്തെ ചടയന്‍കാലയിലെ പള്ളിയില്‍ മഅ്ദനി കയറിയത്. ജുമുഅ നമസ്‌കാരത്തിന് ശേഷം അദ്ദേഹം ആലുവയിലേക്കുള്ള യാത്ര തുടര്‍ന്നു. കേരള പൊലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പള്ളി പ്രവേശനം ഇല്ലാത്തതിനാലാണ് അനുവദിക്കാതിരുന്നതെന്നാണ് കര്‍ണാടക പൊലീസ് നല്‍കുന്ന വിശദീകരണം.മെയ് 11 വരെ മഅ്ദനി കേരളത്തിലുണ്ടാകും. കര്‍ണാടക പൊലീസിലെ ഇന്‍സ്‌പെക്ടര്‍മാരടക്കം അഞ്ച് ഉദ്യോഗസ്ഥരാണ് മഅ്ദനിക്ക് സുരക്ഷ ഒരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *