മുംബൈ ഛത്രപതി ശിവജി ടെര്‍മിനലിലെ നടപ്പാലം തകര്‍ന്ന് വീണ് അഞ്ച് പേര്‍ മരിച്ചു. അപകടത്തില്‍ 34 പേര്‍ക്ക് പരിക്ക് പറ്റി. പ്ലാറ്റ്ഫോമില്‍ നിന്നും ബി.ടി ലൈനിലേക്ക് ബന്ധിപ്പിക്കുന്ന നടപ്പാലത്തിന്‍റെ ഒരു ഭാഗമാണ് തകര്‍ന്ന് വീണത്. അറ്റകുറ്റപണി നടക്കുന്നതിനിടയിലും പാലം ഉപയോഗിക്കാനായി തുറന്നിട്ടതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.രാവിലെ അറ്റകുറ്റപ്പണി നടക്കുന്ന സാഹചര്യത്തിലും നടപ്പാലം അടക്കാതെ ഉപയോഗിക്കാനായി തുറന്നിട്ടിരുന്നുവെന്നതാണ് ദൃക്സാക്ഷികള്‍ പറയുന്നത്. എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര അലംഭാവമാണ് ഉണ്ടായതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *