തിരുവനന്തപുരം: നഗരത്തില്‍ അക്രമികളുടെ ഏറ്റുമുട്ടല്‍ തടയാന്‍ ശ്രമിച്ചയാള്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറേക്കോട്ട പുന്നപുരം സ്വദേശി ശ്യാം എന്ന മണിക്കുട്ടന്‍ (28) ആണ് കുത്തേറ്റ് മരിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.ശ്രീവരാഹത്തിന് സമീപം റോഡുവക്കില്‍ നാലുപേര്‍ തമ്മില്‍ അടിപിടിയുണ്ടായി. ബൈക്കിലെത്തിയ മണിക്കുട്ടന്‍ ഇവരെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുമ്പോഴാണ് സംഘത്തിലൊരാള്‍ കുപ്പികൊണ്ട് കുത്തിയത്.ലഹരിവില്‍പ്പന സംഘങ്ങളില്‍പ്പെട്ടവരാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍പ്പെട്ട രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *