കോട്ടയം: മതേതര സര്‍ക്കാര്‍ ഒരുകാരണവശാലും ക്ഷേത്രങ്ങളില്‍ ഇടപെടരുതെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. ശബരിമലയിലെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ആചാര്യ ശ്രേഷ്ഠരും ഗുരുസ്വാമിമാരും ഭക്തജനങ്ങളും ആണ്. ശബരിമല വരും തലമുറയ്ക്ക് ഒരു പ്രചോദനം തന്നെയാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. കോട്ടയം കൂരോപ്പട മാതൃമല ശ്രീ രാജരാജേശ്വരി ക്ഷേത്രത്തോട് അനുബന്ധിച്ചു നിര്‍മ്മിച്ച സ്വാഭിമാന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2019-03-16
