ന്യൂസിലാന്‍റ് ഭീകരാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി,വെടിവെപ്പ് നടത്തിയ ഓസ്ട്രേലിയൻ പൗരൻ ബ്രെന്‍റൺ ടെറാന്റിനെ ക്രൈസ്റ്റ്ചർച്ച് ജില്ലാ കോടതി റിമാന്റ് ചെയ്തു. ഏപ്രില്‍ അഞ്ചിനാണ് കേസില്‍ വിചാരണ ആരംഭിക്കുക.പ്രതി ബ്രന്റണ്‍ ടെറാന്റ് ഒറ്റക്കാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും മുസ്‌ലിം രാജ്യങ്ങളിൽ നിന്നും ന്യൂസിലാന്റിലെത്തിയവരാണ്. മലയാളി അടക്കമുള്ള ഇന്ത്യക്കാരും വെടിവെപ്പില്‍ മരണപ്പെട്ടിരുന്നു.
2019-03-17
