മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പതിനെട്ടാം പടി’ എന്ന സിനിമയിലെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ,ഒരു വെള്ളച്ചാട്ടത്തിന് മുന്നിൽ നിൽക്കുന്ന മമ്മൂക്കയുടെ സ്റ്റെെലൻ ചിത്രമാണ് പുറത്ത് വന്നിരിക്കന്നത്. മമ്മൂട്ടി തന്നെയാണ് ചിത്രം ഫെയ്സബുക്ക് പേജിലൂടെ പുറത്ത് വിട്ടത്.തിരക്കഥാകൃത്തും നടനുമായ ശങ്കർ രാമകൃഷണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിനെട്ടാം പടി. സിനിമ അതിന്റെ അവസാനഘട്ട ചിത്രീകരണത്തിലാണുള്ളത്. ആഗസ്റ്റ് സിനിമയുടെ ബാനറിൽ സന്തോഷ് ശിവൻ നിർമ്മിക്കുന്ന ആക്ഷൻ ‍ഡ്രാമ ചിത്രത്തിൽ ജോൺ എബ്രഹാം പാലക്കൽ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രം ഈ വർഷം തന്നെ തീയറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *