ബോളിവുഡ് താരം ഊർമിള മതോണ്ഡ്കർ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടതിന് ശേഷമാണ് ഊര്‍മിള കോണ്‍ഗ്രസ് അംഗത്വം ഔദ്യോഗികമായി സ്വീകരിച്ചത്. കോണ്‍ഗ്രസിന്‍റെ ആശയങ്ങളോട് താല്‍പര്യമുളളതിനാലാണ് തീരുമാനമെന്ന് ഊർമിള പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ രാജ്യത്ത് നടന്ന സംഭവങ്ങള്‍ക്ക് നാമെല്ലാം സാക്ഷികളാണ്. പ്രതികരിക്കാനുള്ള അവകാശം പോലും വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തില്‍ കോണ്‍ഗ്രസിന്‍റെ ആശയം ഉയര്‍ത്തിപ്പിടിക്കേണ്ടത് ആവശ്യമാണെന്നും ഊര്‍മിള വ്യക്തമാക്കി.
2019-03-28
