പത്തനംതിട്ട: തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാനായി ബി ജെ പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ നാമ നിര്‍ദ്ദേശ പത്രിക നല്‍കി.കെ കെ നായരുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ഉച്ചക്ക് ഒന്നരയോടെ ജില്ലാ കളക്ടര്‍ക്കു മുന്‍പാകെയാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്.
നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ കെ സുരേന്ദ്രനൊപ്പം ബിജെപി ജില്ലാ നേതാക്കളും കൂടെയുണ്ടായിരുന്നു.തിരുവന്തപുരം ലോക്‌സഭാ മണ്ഡത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഇന്നലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *