നാല് വർഷം നീണ്ട അടുപ്പം, ഒടുവിൽ ക്രൂരത; ബെംഗളൂരുവിലെ ലോഡ്ജിൽ ഗോകുൽ നടത്തിയത് അരുംകൊല

ബംഗളൂരുവിൽ അടൂർ സ്വദേശിനിയായ നഴ്സിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നാലു വർഷമായി അടുപ്പത്തിലായിരുന്ന ഇരുവരും ബെം​ഗളൂരുവിലെത്തിയതിനു പിന്നാലെ രാവിലെ ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. കൊലപാതകത്തിൽ കൊല്ലം സ്വദേശിയായ ഗോകുൽ കൃഷ്ണയെയയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തവക്കൽ മസ്താൻ ദർഗയ്ക്ക് സമീപമുള്ള ലോഡ്ജിലായിരുന്നു കൊലപാതകം

നഴ്സിങ് പഠിക്കുന്ന സമയത്താണ് ​ഗം​ഗയും ​ഗോകുൽ കൃഷ്ണയും പരിചയത്തിലാകുന്നത്. പരിചയം പിന്നീട് അടുപ്പത്തിലാവുകയും നാല് വർഷത്തോളമായി ഇവർ പ്രണയത്തിലായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. വ്യാഴാഴ്ച കേരളത്തിൽ നിന്നും ബെം​ഗളൂരുവിലെത്തിയ ഇരുവരും തവക്കൽ മസ്താൻ ദർഗയ്ക്ക് സമീപം ഒ‍ടിസി റോഡിലുള്ള റിജൻസി ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ​ഗോകുൽ കത്തിയുപയോ​ഗിച്ച് ​ഗം​ഗയുടെ വയറ്റിൽ കുത്തുകയുമായിരുന്നു. ഗംഗയ്ക്ക് ജോലി തിരയാനാണ് ഇരുവരും ബെംഗളൂരുവിലെത്തിയത്

chemmannur advt in evening kerala news
bmh300x300
myinfo
watsap advt
Advertisement

കൊലപാതകത്തിനുശേഷം ഗോകുൽ തന്നെയാണ് ലോഡ്ജിൽ അധികൃതരോട് കൊലപാതകം വിവരം പറയുന്നത് . തുടർന്ന് പോലീസിന് വിവരം അറിയിക്കുകയും പൊലീസ് എത്തി ഗോകുലിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എന്താണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നുള്ള കാരണം ഗോകുൽ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളൊക്കെ തന്നെ പൊലീസ് നടത്തി വരികയാണ്.

Also Read | താമരശ്ശേരിയിൽ ബസ്സിൽ 20കാരിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ

Advertisement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *