ഹോളിവുഡ് സിനിമകളിൽ സോംബി (Zombie) വിഭാഗം സിനിമകൾ പ്രസിദ്ധമാണ്. ശവങ്ങൾക്ക്‌ ജീവൻ വെച്ച് അവ പ്രതികാര ദാഹവുമയി അലയും. ഇതാണ്  സോംബി. സോമ്പികൾക്ക് വിശപ്പോ, ദാഹമോ , മറ്റു വികാരങ്ങളോ ഉണ്ടായിരിക്കില്ല. ജീവിച്ചിരിക്കുന്നവരെ കൊല്ലുക എന്നത് മാത്രമായിരിക്കും അവരുടെ ലക്ഷ്യം.അതിനായി അവർ അലഞ്ഞു കൊണ്ടിരിക്കും. ബോളിവുഡിൽ മുമ്പേ തന്നെ ഈ ജോണറിലുള്ള സോംബി സിനിമകൾ നിർമ്മക്കപ്പെട്ട്‌ വിജയം വരിച്ചിട്ടുണ്ട്.
തമിഴിൽ നിർമ്മാണം പുരോഗമിക്കുന്ന ഒരു സിനിമയുടെ പേരു തന്നെ സോംബി എന്നാണ്. “ഇരുട്ടു അറയിൽ മുരട്ട് കുത്ത്” എന്ന സിനിമയിലൂടെ ഗ്ലാമർ താരമായി അവതാരമെടുത്ത്  യുവാക്കളുടെ മനസ്സ് കീഴടക്കിയ യാഷികാ ആനന്ദ് നായികയാവുന്ന സോംബിയിലെ മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വർത്തമാന കാല തമിഴ് സിനിമയിലെ മുൻനിര  ഹാസ്യ താരം യോഗി ബാബുവാണ്. “കോല മാവു കോകില”യിൽ നയൻതാരക്കൊപ്പം ഡ്യുയറ്റ്  പാടി അഭനയിച്ചു ശ്രദ്ധയാകർഷിച്ച യോഗി ബാബുവിന് സോംബിയിലും നായക തുല്യ വേഷം തന്നെ.” മോ” എന്ന സിനിമയിലൂടെ മികവ് തെളിയിച്ച ഭുവൻ നുല്ലൻ രചനയും സംവിധാനവും നിർവഹിക്കുന്ന സോംബി മെയ് മാസം  തിയേറ്ററുകളിലെത്തും. എസ് 3 പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മനോബാല, ചിത്രാ,ബിജിലി രമേഷ്, ലൊള്ളു സഭാ മനോഹർ എന്നിവരാണ്.

Leave a Reply

Your email address will not be published. Required fields are marked *