ആലപ്പുഴ : കായംകുളത്ത് കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്യുകയായിരുന്ന അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. കണ്ടക്ടര്‍ മലപ്പുറം സ്വദേശി ഗഫൂറിനെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തെന്ന് പൊലീസ് വ്യക്തമാക്കി.

കായംകുളത്തെ കരീലക്കുളങ്ങരയിലാണ് സംഭവം. കുട്ടി അമ്മയ്ക്കും അമ്മൂമ്മയ്ക്കും സഹോദരന്‍മാര്‍ക്കൊപ്പമാണ് ചവറയിലേക്ക് പോകാന്‍ ബസില്‍ കയറിയത്. നങ്ങ്യാര്‍കുളങ്ങരയില്‍ നിന്ന് കയറിയ കുട്ടി തനിച്ച്‌ സീറ്റില്‍ ഇരിക്കുന്നതിടെയായിരുന്നു സംഭവം. കുട്ടി ബഹളം വെച്ചതിനെത്തുടര്‍ന്ന് ബസ് തടഞ്ഞിട്ട് പൊലീസെത്തി കണ്ടക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *