രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വം ഹിന്ദു ഭൂരിപക്ഷ മണ്ഡലത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിന്ദുക്കളെ ഭീകരവാദികളായി മുദ്രകുത്തിയ കോണ്‍ഗ്രസിന് ഹിന്ദുഭൂരിപക്ഷ മണ്ഡലങ്ങളില്‍ മത്സരിക്കാനുള്ള ധൈര്യം നഷ്ടപ്പെട്ടുവെന്നും മഹാരാഷ്ട്രയിലെ വിധര്‍ഭയിലെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ മോദി പറഞ്ഞു. ‌സംഝോത സ്ഫോടനക്കേസില്‍ അസിമാനന്ദ അടക്കമുള്ളവരെ വെറുതെവിട്ട കോടതി നടപടി ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ചുള്ള നരേന്ദ്ര മോദിയുടെ പ്രസംഗം.

Leave a Reply

Your email address will not be published. Required fields are marked *