അമിത് ഷാ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്തിന്റെ യഥാർത്ഥ മൂല്യം മറച്ചു വച്ചതായി കോണ്‍ഗ്രസ്

ബി.ജെ.പി അധ്യക്ഷനും ഗുജറാത്ത് ഗാന്ധിനഗർ സ്ഥാനാർഥിയുമായ അമിത് ഷാ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്തിന്റെ യഥാർത്ഥ മൂല്യം മറച്ചു വച്ചതായി കോണ്‍ഗ്രസ്. അമിത് ഷാക്കെതിരെ ജനപ്രാതിനിധ്യ നിയമ പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഗുജറാത്ത് ഗാന്ധി നഗർ മണ്ഡലത്തിലെ സ്ഥാനാർഥിയായ അമിത് ഷാ കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഒപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വത്തിന്റെ യഥാർത്ഥ മൂല്യം മറച്ചു വെച്ചു എന്നാണ് ആരോപണം.

ഗാന്ധി നഗറിലുള്ള ഭൂമിയുടെ മൂല്യം വിപണി നിരക്കിനെക്കാൾ കുറച്ചാണ് കാണിച്ചിരിക്കുന്നത്. 66.55 ലക്ഷം വിപണി വിലയുള്ള ഭൂമിക്ക് സത്യവാങ്മൂലത്തിൽ കാണിച്ചിട്ടുള്ളത് 25 ലക്ഷം രൂപ മാത്രം. ജനപ്രാതിനിധ്യ നിയമ പ്രകാരം 10 മാസം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അതിനാൽ നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ ഗാന്ധി നഗർ റിട്ടേർണിങ് ഓഫീസർക്ക് നിർദ്ദേശം നൽകണമെന്നാണ് കോൺഗ്രസ് ആവശ്യം

Leave a Reply

Your email address will not be published. Required fields are marked *