കല്‍പറ്റ: അവശനിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് മരിച്ചു. കോട്ടത്തറ വെങ്ങപ്പള്ളി അതിര്‍ത്തിയിലെ മരമൂല കോളനിയിലെ ഗോപിയെയാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വഴിയരികില്‍ അവശനിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് വ്യാജ കള്ള് കുടിച്ചതാണ് മരണകാരണമെന്നാരോപിച്ച് വെങ്ങപ്പള്ളി വീട്ടിയേരിയിലെ കള്ളുഷാപ്പിനു മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

കള്ള് കുടിച്ച ചിലര്‍ക്ക് ഛര്‍ദിയും തലകറക്കവുമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. മൂന്നുപേര്‍ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. പൊലീസ്, എക്‌സൈസ് സംയുക്ത സംഘം കള്ളുഷാപ്പിലെത്തി പരിശോധന നടത്തി. അതേസമയം, ഗോപിയുടെ മരണം ഹൃദയാഘാതം മൂലമാണെന്നും പറയപ്പെടുന്നുണ്ട്. കള്ളിെന്റ സാമ്പിളുകള്‍ പരിശോധിച്ച ശേഷം മാത്രമേ കാര്യങ്ങള്‍ക്ക് വ്യക്തത വരുകയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *