എല്‍ജി ജി7 തിന്‍ ക്യൂ, എല്‍ജി ജി7 പ്ലസ് തിന്‍ക്യൂ എന്നീ രണ്ട് ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ച് എല്‍ജി. പ്ലാറ്റിനം ഗ്രേ, ഓറീയോ ബ്ലാക്ക്, മോര്‍ക്കന്‍ ബ്ലൂ, റാസ്‌ബെറി റോസ് എന്നീ നിറങ്ങളിലാണ് ഫോണ്‍ ഇറങ്ങുന്നത്.

ആന്‍ഡ്രോയ്ഡ് ഓറീയോ ആണ് ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. 4ജിബിയാണ് എല്‍ജി ജി7 തിന്‍ ക്യൂവിന്റെ റാം ശേഷി. 6ജിബിയാണ് എല്‍ജി ജി7 പ്ലസ് തിന്‍ക്യൂവിന്റെ റാം ശേഷി. 16 എംപി പ്രൈമറി സൂപ്പര്‍ വൈഡ് ആംഗിള്‍ ക്യാമറയാണ് ഫോണില്‍. 16 എംപി സെക്കന്ററി സെന്‍സര്‍ അപ്പാച്ചര്‍ എഫ്/1.6 ആണ്. 3000എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി.

Leave a Reply

Your email address will not be published. Required fields are marked *