തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിയെ പരിഗണിക്കുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അമിത് ഷാ സുരേഷ് ഗോപിയെ വിളിപ്പിച്ചു. സുരേഷ് ഗോപി സമ്മതം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. നേരത്തെ തുഷാര്‍ വെള്ളാപ്പള്ളിയെ ആയിരുന്നു തൃശൂരില്‍ പരിഗണിച്ചിരുന്നത്. ഇവിടെ തുഷാര്‍ പ്രചരണവും തുടങ്ങിയിരുന്നു.രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായതോടെയാണ് തുഷാറിനെ വയനാട്ടില്‍ മത്സരിപ്പിക്കാന്‍ എന്‍.ഡി.എ തീരുമാനിച്ചത്.അതേസമയം തൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥിയെ ചൊല്ലി തർക്കമുണ്ട്. തർക്കം പരിഹരിക്കാൻ ദേശീയ നേതൃത്വം നേരിട്ടിടപെടുന്നതായാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *