കള്ളക്കേസുകളില്‍ കുടുക്കി കെ സുരേന്ദ്രനെ ഇല്ലാതാക്കാനുള്ള നീക്കം  നേരിടുമെന്ന് ബിജെപി

തിരുവന്തനപുരം: പത്തനംതിട്ട എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെതിരെ പുതിയതായി 222 കള്ള കേസുകള്‍ കൂടി ഉള്‍പ്പെടുത്തി വേട്ടയാടാനുള്ള ശ്രമം ഹീനമാണെന്ന് ബിജെപി സംസ്ഥാന വക്താവ് എം എസ് കുമാര്‍. പല കേസുകളിലും ജാമ്യം കിട്ടാത്ത വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. കെ സുരേന്ദ്രന്റെ പേരില്‍ ഇതോടെ 242 കേസുകള്‍ ഉണ്ട്. ജനുവരി 2, 3 തീയതികളില്‍ നടന്ന ഹര്‍ത്താലുകളില്‍ നടന്ന അക്രമങ്ങളിലും, പൊതു മുതല്‍ നശിപ്പിച്ചതിനുമാണ് കേസുകള്‍. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരേ സമയം നടന്ന സംഭവങ്ങളില്‍ സുരേന്ദ്രന്‍ പ്രതിയാണെന്ന് പറയുന്നത് വിചിത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *