നിഷ്‌കളങ്കതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് കുട്ടികള്‍. കള്ളത്തരമില്ലാതെ, തെറ്റ് പറ്റിയാല്‍ അത് അംഗീകരിച്ച് അതിനെ തിരുത്താന്‍ ശ്രമിക്കുന്നവരാണ് കുട്ടികള്‍. ഇതിന്‍റെ ഏറ്റവും വലിയ ഉദാഹരണമായി മാറിയിരിക്കുകയാണ് മിസോറാമിലെ ഒരു കൊച്ചു ബാലന്‍. അവന്‍ ഓടിച്ച സൈക്കിള്‍ അറിയാതെ അയല്‍ക്കാരുടെ കോഴിയുടെ പുറത്ത് കയറുകയായിരുന്നു. തുടര്‍ന്ന് കോഴിയെ ചികിത്സിക്കാന്‍ തന്‍റെ സമ്പാദ്യം മുഴുവന്‍ എടുത്ത് കുട്ടി കോഴിയുമായി ആശുപത്രിയിലേക്ക് ഓടി.പത്ത് രൂപക്കൊപ്പം പരുക്കേറ്റ കോഴിയുമായി നില്‍ക്കുന്ന കുട്ടിയുടെ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കുട്ടിയുടെ പ്രവൃത്തിയെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *