ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭാംഗത്തിന്റെ വീട്ടില്‍ നിന്നും ആയുധങ്ങള്‍ മോഷ്ടിച്ച ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ പിടിയില്‍. നതിപൂര സ്വദേശി ദാനിഷ് ഹനീഫ് ആണ് അറസ്റ്റിലായത്. രാജ്ബാഗിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇയാള്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന് ചികിത്സ തേടുന്നതിന്റെ ഭാഗമായി ഇയാള്‍ ആശുപത്രിയിലെത്തിയെന്നാണ് വിവരം.

കോണ്‍ഗ്രസ് എംഎല്‍സി മുഹമ്മദ് പരായുടെ ജവഹര്‍ നഗറിലെ വീട്ടില്‍ നിന്നും 2018 ഡിസംബറിലാണ് ഇയാള്‍ നാല് തോക്കുകള്‍ തട്ടിയെടുത്തത്. നതിപൊരയിലെ സ്വന്തം വീട്ടില്‍ നിന്നും ഇയാള്‍ കഴിഞ്ഞ ഡിസംബറിലാണ് ഇയാളെ കാണാതാകുന്നത്. പള്ളിയിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ഇയാളെ കാണാതായതായി പരാതി ലഭിച്ചിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തോക്കേന്തി നില്‍ക്കുന്ന ഇയാളുടെ ചിത്രം സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *