തൊടുപുഴ: തൊടുപുഴയില്‍ രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ ഏഴ് വയസ്സുകാരന്‍ മരണത്തിന് കീഴടങ്ങി. മരണകാരണം തലയ്ക്ക് ഏറ്റ ഗുരുതര പരിക്ക്.  കഴിഞ്ഞ പത്ത് ദിവസമായി കുട്ടിയുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിറുത്തിയിരിക്കുന്നത്.

കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലച്ച നിലയിലായിരുന്നു. എന്നാല്‍ മറ്റ് അവയവങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനാലാണ് വെന്റിലേറ്ററില്‍ തുടരാന്‍ അനുവദിച്ചിരുന്നത്.ഏഴ് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചതിന് പുറമെ ലൈംഗികാതിക്രമങ്ങള്‍ക്കും വിധേയനാക്കിയതായി വൈദ്യ പരിശോധനയില്‍ തെളിഞ്ഞിരുന്നു.കുട്ടികളെ നിരന്തരം രണ്ടാനച്ഛനായ അരുണ്‍ ആനന്ദ് മര്‍ദ്ദിച്ചിരുന്നതായി ഇളയകുട്ടിയും അമ്മയും മൊഴി നല്‍കിയിരുന്നു.

അതേസമയം, പ്രതി അരുണ്‍ ആനന്ദ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ മര്‍ദ്ദിച്ചതിന് പുറമെ നാലു വയസുകാരനായ അനുജനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പുകൂടി പോലീസ് ചുമത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *