മലയാളത്തിന്റെ പ്രിയ നടൻ അനശ്വരനായ സത്യന്റെ ജീവിതം സിനിമയാകുന്നു;സത്യനാകാനൊരുങ്ങി ജയസൂര്യ

മലയാളത്തിന്റെ പ്രിയ നടൻ അനശ്വരനായ സത്യന്റെ ജീവിതം സിനിമയാകുന്നു. സത്യന്‍റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്നത് യുവതാരം ജയസൂര്യയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് റിപ്പോർട്ട്. ഫുട്ബോള്‍ താരം വി.പി സത്യന്റെ ക്യാപ്റ്റന് ശേഷം ജയസൂര്യ അഭിനയിക്കുന്ന രണ്ടാമത്തെ ബയോപിക് ആയിരിക്കും ഈ ചിത്രം. ക്യാപ്റ്റനിലയെും ഞാന്‍ മേരിക്കുട്ടിയിലെയും അഭിനയത്തിന് കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും ജയനെ തേടിയെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *