ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റ ചെന്നൈ ജയത്തോടെ തിരിച്ചുവരാന്‍ തയ്യാറെടുക്കുമ്പോൾ ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കിങ്‌സ് ഇലവന്‍ ഇറങ്ങുന്നത്. വൈകിട്ട് നാലിന് ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ആണ് മത്സരം. മൂന്ന് മത്സരവും ജയിച്ച ചെന്നൈ ആറ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. നാല് മത്സരത്തില്‍ മൂന്ന് ജയവും ഒരു തോല്‍വിയും നേടിയ പഞ്ചാബ് രണ്ടാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *