ദൗത്യം ഇന്ന് അവസാനിപ്പിച്ചു; മയക്കുവെടിയേറ്റിട്ടും ചക്കക്കൊമ്പൻ  മയങ്ങിയില്ല

ചക്കക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ഇന്ന് അവസാനിപ്പിച്ചു. ആദ്യ ഡോസ് മയക്കുവെടി പ്രയോഗിച്ചെങ്കിലും ആന മയങ്ങിയില്ല. തുടർന്ന് രണ്ടാമത്തെ ഡോസ് വെടിവെച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. പ്രതികൂല കാലാവസ്ഥയും ദൗത്യത്തിന് തടസ്സമായതോടെ ഇന്നത്തെ നടപടികൾ അവസാനിപ്പിക്കാൻ വനംവകുപ്പ് തീരുമാനിക്കുകയായിരുന്നു. നാളെ പുലർച്ചെ 4.30ഓടെ ദൗത്യം പുനരാരംഭിക്കും.

ഉച്ചയ്ക്ക് 3.38ന് ഓമനക്കുഴി ഭാഗത്തുവെച്ചാണ് ചക്കക്കൊമ്പന് ആദ്യ ഡോസ് മയക്കുവെടി പ്രയോഗിച്ചത്. തുടർന്ന് അൽപദൂരം ഓടിയ ആന പിന്നീട് നിലയുറപ്പിച്ചു. അരമണിക്കൂറിനുള്ളിൽ മയങ്ങുമെന്ന പ്രതീക്ഷയിൽ ഉദ്യോഗസ്ഥർ നിരീക്ഷണം തുടർന്നു. എന്നാൽ ആന മയങ്ങാത്തതിനെ തുടർന്ന് രണ്ടാമത്തെ വെടി പ്രയോഗിച്ചെങ്കിലും കൊള്ളാത്തതോടെ നീക്കം പ്രതിസന്ധിയിലായി.

chemmannur advt in evening kerala news
bmh300x300
myinfo
watsap advt
Advertisement

സുരക്ഷിതമായ സാഹചര്യം ലഭിക്കാത്തതിനാൽ നേരത്തെ മയക്കുവെടി പ്രയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. ആന മയങ്ങിയാൽ റേഡിയോ കോളർ ഘടിപ്പിക്കുന്നതിനായി കുങ്കിയാനകളെ സജ്ജമാക്കിയിരുന്നു. സിമന്റ് പാലത്തെ ബേസ് ക്യാമ്പിൽനിന്ന് കുങ്കിയാനകൾ ഓമനക്കുഴിയിലേക്ക് പുറപ്പെട്ടിരുന്നു. ഇന്ന് രാത്രി മുഴുവൻ ചക്കക്കൊമ്പനെ നിരീക്ഷിച്ചശേഷം പുലർച്ചെ ദൗത്യം വീണ്ടും ആരംഭിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.

Advertisement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *