മൊഴി നല്‍കാന്‍ ഹാജരായില്ല ;എം.കെ രാഘവന് വീണ്ടും നോട്ടീസ്

ഒളിക്യാമറ വിവാദത്തില്‍ എം.കെ രാഘവന് വീണ്ടും നോട്ടീസ്. മൊഴി നല്‍കാന്‍ ഹാജരാകാത്തതിനാലാണ് പൊലീസ് വീണ്ടും നോട്ടീസ് നല്‍കിയത്. ഗൂഢാലോചനയുണ്ടെന്ന രാഘവന്റെ പരാതിയില്‍ ഇന്നലെ മൊഴി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു.ഹിന്ദി ചാനല്‍ പുറത്ത് വിട്ട ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് എം.കെ രാഘവന്‍ പരാതി നല്‍കിയത്. എം.കെ രാഘവന്‍ സാമ്പത്തിക ക്രമേക്കേട് നടത്തിയെന്നും പെരുമാറ്റ ചട്ടം ലംഘിച്ചെന്നുമാരോപിച്ച് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനും ഡി.ജി.പിക്കും പരാതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *