കേരള സര്‍ക്കാരിന്റെ കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിഫ്ബിക്ക് വേണ്ടി കൂടുതല്‍ സഹകരിച്ച സിഡിപിക്യു കമ്പനിക്കും ലാവ്‌ലിന്‍ കമ്പനിക്കും ബന്ധമുണ്ടെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി നടത്തുന്ന മൗനം ദുരൂഹമാണെന്ന് ചെന്നിത്തല പറഞ്ഞു. മസാല ബോണ്ട് ഓഹരികള്‍ നല്‍കിയവരെ രഹസ്യമാക്കി വെച്ചത് എന്തിന് വേണ്ടിയാണെന്ന് അദ്ദേഹം ചോദിക്കുന്നു.

ലാവ്‌ലിന്‍ കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമകളാണ് സിഡിപിക്യു. 20 ശതമാനം ഓഹരികള്‍ ആണ് അവര്‍ക്ക് ഉള്ളത്. കമ്പനിയുടെ പേര് എന്തിന് മറച്ചു വെക്കുന്നുവെന്ന് വ്യക്തമാക്കണം. കമ്പനികളുടെ പേര് മറച്ചുവയ്ക്കുന്ന മുഖ്യമന്ത്രിയുടെ ഇടപെടല്‍ എന്താണ് സൂചിപ്പിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *