ബി.ജെ.പി ഇന്ന് പ്രകടന പത്രിക പുറത്തിറക്കും. ദേശ സുരക്ഷക്കും സ്ത്രീശാക്തീകരണത്തിനും പരിഗണന നല്‍കുന്നതാകും ബി.ജെ.പിയുടെ പ്രകടന പത്രിക. രാമക്ഷേത്ര നിര്‍മാണം പ്രകടന പത്രികയില്‍ ഇത്തവണയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ‌സൂചന.

ദേശ സുരക്ഷയും സ്ത്രീ ശാക്തീകരണവുമാണ് പാര്‍ട്ടിയുടെ പ്രധാന അജണ്ടയെന്ന് ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ‍്‍ലി നേരത്തെ പറഞ്ഞിരുന്നു. സ്വാഭാവികമായും ഇവയ്ക്ക് പ്രാധാന്യം നല്‍കുന്നതാകും ഇന്ന് പുറത്തിറക്കുന്ന ബി.ജെ.പി പ്രകടന പത്രിക. മിനിമം മാസവരുമാനം ഉറപ്പാക്കുന്ന കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിയെ മറികടക്കുന്ന ജനകീയ പദ്ധതികളുടെ പ്രഖ്യാപനവും പ്രകടന പത്രികയില്‍ ഇടംപിടിച്ചേക്കും. ഇതിന് പുറമെ രാമക്ഷേത്ര നിര്‍മാണം വീണ്ടും പ്രകടനപത്രികയില്‍ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *