ലോക്സഭ തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. വൈകിട്ടോടെ മണ്ഡലങ്ങളിലെ അന്തിമ സ്ഥാനാര്‍ഥി പട്ടിക വ്യക്തമാകും. ഈ മാസം 23നാണ് വോട്ടെടുപ്പ്.നിലവില്‍ 20 മണ്ഡലങ്ങളിലായി 242 നാമനിര്‍ദേശ പത്രികകള്‍ക്കാണ് അംഗീകരം ലഭിച്ചിട്ടുള്ളത്. 303 പത്രികകള്‍ ലഭ്യമായതില്‍ ഡമ്മികളുള്‍പ്പെടെ 61 നാമനിര്‍ദേശ പത്രികകള്‍ സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു. പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി അവസാനിക്കുന്നതോടെ മത്സര ചിത്രം മനസിലാക്കാന്‍ സാധിക്കും.
2019-04-08

