കോഴിക്കോട്ടെ യു.ഡി.എഫ് പ്രചരണങ്ങള്‍ക്കായി പ്രത്യേക സമിതിയെ കെ.പി.സി.സി ചുമതലപ്പെടുത്തി. ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദീഖിന് വയനാട്ടില്‍ ചുമതല നല്‍കിയതോടെ കോഴിക്കോട്ടെ പ്രവര്‍ത്തനങ്ങളില്‍ പോരായ്മകളുള്ളതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഒപ്പം ഒളിക്യാമറ വിവാദം എല്‍.ഡി.എഫ് വലിയ പ്രചരണ വിഷയമാക്കി ഉയര്‍ത്തി കൊണ്ടു വന്നതുമാണ് കോഴിക്കോട് പ്രത്യേക സംവിധാനം ഒരുക്കാന്‍ കെ.പി.സി.സിയെ പ്രേരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *