എറണാകുളം : സംസ്ഥാന മുന്‍ ധനമന്ത്രിയും കേരളാ കോണ്‍ഗ്രസ് ചെയര്‍മാനുമായി കെ എം മാണി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ശ്വാസകോശത്തിലെ അണുബാധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ എറണാകൂളത്തെ ലേക് ഷോര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.പാലായിലെ വസതിയില്‍ വച്ച്‌ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെയാണ് മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ കഴിയുന്ന മാണിയുടെ ആരോഗ്യനില സംബന്ധിച്ച്‌ ഉച്ച തിരിഞ്ഞ് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *