വയനാട്ടിൽ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നാലു മാസം പ്രായമുള്ള കുട്ടി മരിച്ചു

മാനന്തവാടി : മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി ചെറിയ കുട്ടിക്ക് ദാരുണാന്ത്യം. മാനന്തവാടി തലപ്പുഴ പണിയ കോളനിയില്‍ രമേശന്‍-സുനിത ദമ്പതികളുടെ മകളാണ് മരിച്ചത്. നാലുമാസം പ്രായമുള്ള കുഞ്ഞിന് ഇന്ന് രാവിലെ മുലപ്പാല്‍ കൊടുക്കുന്നതിനിടെയാണ് പാല്‍ തൊണ്ടയില്‍ കുരുങ്ങിയത്. കുഞ്ഞിന് ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ കൊണ്ടു പോകും വഴിയായിരുന്നു മരണം. ഏക മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *