ഇസ്ലാമബാദ്: വിവാഹത്തിന് ശേഷം ആദ്യ രാത്രിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തി അത് ഭാര്യമാരെ കാട്ടി രസിക്കുന്ന ഭര്‍ത്താക്കന്മാര്‍ക്കെതിരെ ഭാര്യമാര്‍ രംഗത്ത്. പാക്കിസ്ഥാന്‍ ബ്രിട്ടീഷ് പൗരന്മാര്‍ക്ക് എതിരെയാണ് ഭാര്യമാര്‍ രംഗത്തെത്തിയിരിക്കുന്നത്. പാക്കിസ്ഥാനിലെ മിര്‍പൂരിലുള്ള യുവതികളാണ് ഇത്തരത്തില്‍ കബളിപ്പിക്കപ്പെടുന്നത്.

രാജ്യത്തിന് പുറത്ത് മികച്ച ജീവിതം വാഗ്ദാനം ചെയ്ത് ഇവരെ യുവാക്കള്‍ വിവാഹം കഴിക്കുകയാണ്. എന്നാല്‍ പിന്നീട് ആദ്യ രാത്രി തന്നെ കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇവരെ ഭീഷണിപ്പെടുത്തുകയുമാണ് പതിവ്.

വാര്‍ത്ത സമ്മേളനം വിളിച്ചാണ് ഇവര്‍ ചതിയില്‍ പെട്ട കാര്യം വെളിപ്പെടുത്തിയതത്. മുംതാസ് എന്ന യുവതിയാണ് തങ്ങളെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി വിവാഹത്തിന് പ്രേരിപ്പിച്ചത്. തജ പെഹല്‍വാന്‍ എന്ന പേരിലാണ് ഇവര്‍ ചിലരെ പരിചയപ്പെട്ടത് .

യുവതികളുമായി മുംതാസ് അടുത്ത ബന്ധം സ്ഥാപിക്കുകയും പിന്നീട് അവരെ വിവാഹത്തില്‍ പെടുത്തുകയുമാണ് ചെയ്യുന്നത്. ഇതുവരെ 15 പെണ്‍കുട്ടികളിലധികം ഇവരുടെ വലയില്‍ വീണു. ആദ്യ രാത്രി തന്നെ കിടപ്പറ രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ഇത് ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപെടുത്തുകയുമാണ് പതിവ്.

Leave a Reply

Your email address will not be published. Required fields are marked *