ഓക്‌ലന്‍ഡ്: ന്യൂസിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് സെമിയില്‍ ഇന്ത്യയുടെ സായി പ്രണീതിന് തോല്‍വി. ഇന്‍ഡൊനീഷ്യയുടെ ജൊനാഥന്‍ ക്രിസ്റ്റിയോട് ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കാണ് പ്രണീതിന്റെ തോല്‍വി. ആദ്യ ഗെയിം മികച്ച ലീഡില്‍ സ്വന്തമാക്കിയ പ്രണീത് പിന്നീടുള്ള രണ്ട് ഗെയിമുകളില്‍ ക്രിസ്റ്റിക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. സ്‌കോര്‍; 1421, 2119, 218).

1421 എന്ന നിലയില്‍ ആദ്യ ഗെയിം പ്രണീത് നിഷ്പ്രയാസം വിജയിച്ചെങ്കിലും രണ്ടാം ഗെയിമില്‍ ക്രിസ്റ്റി ശക്തമായ തിരിച്ചുവരവ് നടത്തി 2119 എന്ന നിലയില്‍ സ്വന്തമാക്കി. എന്നാല്‍ നിര്‍ണായകമായ മൂന്നാം സെറ്റില്‍ സായിക്ക് യാതൊരു അവസരവും നല്‍കാതെ 218 എന്ന സ്‌കോറില്‍ അവസാനിപ്പിച്ച ക്രിസ്റ്റി ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു. കലാശപ്പോരില്‍ ചൈനയുടെ ലിന്‍ ഡാനാണ് ക്രിസ്റ്റിയുടെ എതിരാളി.

Leave a Reply

Your email address will not be published. Required fields are marked *