തൊടുപുഴ: തൊടുപുഴയില്‍ ഏഴ് വയസുകാരനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണ്‍ ആനന്ദിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് വിട്ടത്. പോക്‌സോ കേസില്‍ തെളിവെടുപ്പിനായാണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.

അതേസമയം, എഴുവയസുകാരന്റെ കൊലപാതകത്തില്‍ അരുണ്‍ ആനന്ദിനെന്തിനെതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കണമെന്നാണ് ആവശ്യപ്പെട്ട് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി സ്വമേധയാ കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *