ജമ്മു കശ്മീരില്‍ അഫ്‌സ്പയില്‍ ഭേദഗതി വരുത്തുമെന്ന കോണ്‍ഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനം സൈനികരെ കഴുമരത്തിലേക്ക് അയക്കുന്നതിന് തുല്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു സര്‍ക്കാരിന് അവരുടെ സൈനികരെ സംരക്ഷിക്കാനുള്ള ശക്തിയുണ്ടാകണം. എങ്കില്‍ മാത്രമേ അവര്‍ക്ക് രാജ്യത്തിനായി പൊരുതാന്‍ സാധിക്കു. അഫ്‌സ്പ നീക്കുന്നത് നമ്മുടെ സൈനികരെ കൊല്ലുന്നതിന് തുല്യമാണ്. താന്‍ ഒരിക്കലും ഇത് അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *