കോഴിക്കോട്: ബാലുശ്ശേരി അറപ്പീടികയില്‍ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന സ്‌ഫോടക വസ്തുക്കളുമായി രണ്ട് പേര്‍ പിടിയില്‍. 400 ജലാസ്റ്റിന്‍ സ്റ്റിക്, വെടിയുപ്പ്, ഡിറ്റനേറ്ററുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്.
സംഭവത്തില്‍ അരീക്കോട് സ്വദേശികളായ നെല്ലിക്കായില്‍ മൂസക്കുട്ടി, കൊടലാട് നിസാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
2019-04-09
