താത്കാലിക ജീവനക്കാരുടെ കൂട്ട പിരിച്ചുവിടൽ വിഷയത്തിൽ തുടർനടപടികൾ കൈക്കൊള്ളാൻ ഗതാഗത മന്ത്രി കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചു. നിലവിൽ ഡ്രൈവർ തസ്തികയിലേക്ക് ഒഴിവില്ലെന്നാണ് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചത്. നാളത്തെ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും. നിയമോപദേശം തേടുമെന്ന് കെ.എസ്.ആർ.ടി.സി എം.ഡി പറഞ്ഞു.

ഏപ്രിൽ 23 ന് തെരഞ്ഞെടുപ്പായതിനാൽ ഈ മാസം 30 നകം 1565 എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ട് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. നാളെ ചേരുന്ന ഉന്നതതല യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും

Leave a Reply

Your email address will not be published. Required fields are marked *